മാവേലിയെത്തും മുമ്പേ ഓണത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കനൊന്നുമല്ല ഇങ്ങനെ ഒരു ടൈറ്റില്‍ കൊടുത്തത്. അതിനു മുമ്പെങ്കിലും പാവം പിള്ളേര്‍ക്ക് പാഠപുസ്തകം എത്തിക്കാന്‍ എന്തെങ്കിലും നടപടി എടുത്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് കൊടുത്തു പോയതാണു. ഓണം വന്നാലും പൂക്കാലം വരാന്‍ മടിച്ചു നിന്നാല്‍ എന്തു ചെയ്യും? ഓണം അതിന്റെ പാട്ടിനു പോവും; എന്നു പറഞ്ഞതു പോലെയായി കാര്യങ്ങള്‍. ഇതിപ്പോ, തോന്ന്യാസം പോലെയായി അവസ്ഥ. മാവേലി എത്തുമ്പോഴേക്കെങ്കിലും അച്ചടി തീരുമോ ആവോ? രാത്രി നടക്കുന്ന ഫുട്ബോള്‍ കളിയുടെയും ക്രിക്കറ്റു കളിയുടെയും വാര്‍ത്ത രാവിലെ പത്രത്തില്‍ വായിക്കാറുള്ളതാണു നമ്മള്‍. ടെക്നൊളജി ഇത്രയും പുരോഗമിച്ച കാലഘട്ടത്തിലും ഈ അവസ്ഥ തീര്‍ത്തും മോശമാണു. പിന്നെ, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വിജയ ശതമാനത്തിന്റെ കാര്യം പറയുകയും വേണ്ടല്ലൊ!! പാഠപുസ്തകം പോലും വിതരണം ചെയ്യാതെ, ഒന്നു മനസ്സു വെച്ചാല്‍ എല്ലാവരേയും ജയിപ്പിക്കാനും പറ്റും. പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രി, ഒരു വേദിയില്‍ താങ്കള്‍ വിളക്കു കൊളുത്താന്‍ മടിച്ചു. ഇന്നിപ്പോള്‍,...