Skip to main content

രാവണൻ - പരാജിതരുടെ ഗാഥ

പരാജിതരുടെ കഥകൾ എന്നും പറയപ്പെടാതെ പോവുന്നവയാണ്. അവരുടെ പോരാട്ടങ്ങൾ, സ്വപ്നങ്ങൾ, ലക്ഷ്യങ്ങൾ എല്ലാം വിജയിക്കുന്നവരുടെ ആരവങ്ങൾക്കിടയിൽ മുങ്ങി പോവുന്നു. രാക്ഷസൻ എന്ന് ഒരാളെ കാലം അഭിസംബോധന ചെയ്യുമ്പോൾ അയാൾ എന്ത് കൊണ്ട് അങ്ങനെ ആയി എന്ന് നാം അറിയാൻ ശ്രമിക്കാറുണ്ടോ? ധർമ്മവും അധർമ്മവും ഏതെന്ന് തിരിച്ചറിയാനാവാത്ത വിധം ചിലപ്പോൾ കൂടി കുഴഞ്ഞ് പോവുന്നില്ലേ?

ആനന്ദ് നീലകണ്ഠന്റെ "രാവണൻ - പരാജിതരുടെ ഗാഥ" അത്തരത്തിലുള്ള ഒരു നോവലാണ്. "രാവണായനം" എന്ന് വേണമെങ്കിൽ പറയാം. രാവണന്റെയും ഭദ്രൻ എന്ന കഥാപാത്രത്തിന്റെയും വീക്ഷണകോണുകളിൽ നിന്ന് കഥ പറയുന്നു. ബ്രാഹ്മണനായ അച്ഛനെ തൊടുവാൻ അനുവദിക്കാത്ത വർണ വ്യവസ്ഥിതി, സതി എന്ന ദുരാചാരം, സ്വയംവരം പോലുള്ള രീതികൾ, വിധവകളുടെ ദുർവിധി എല്ലാം ഇതിൽ കടന്നു വരുന്നുണ്ട്. ബ്രാഹ്മണമേധാവിത്തം സൃഷ്ടിക്കുന്ന വർണ വ്യവസ്ഥിതിയെക്കാൾ എത്രയോ ഭേദമാണ് അത്തരം വേർതിരിവുകൾ ഇല്ലാത്ത അസുരലോകം എന്ന് ചിന്തിച്ചു പോവുന്ന രാവണൻ. അയാളുടെ ഭൗതിക പരിസ്ഥിതികൾ അങ്ങനെ ചിന്തിപ്പിക്കുന്നു. തീവ്രമായ ഇച്ഛാശക്തി കൊണ്ട് ഒരു സാമ്രാജ്യം അയാൾ കെട്ടിപടുക്കുന്നു. എന്നാൽ മദ്യവും സുഖലോലുപതയും ഏതൊരു ചക്രവർത്തിയുടെ കീഴിലും ജീവിതം ദുസ്സഹമാക്കും എന്ന് ഭദ്രന്റെ ചിന്തകളിലൂടെയുള്ള നിരീക്ഷണം കഥാകാരൻ അവതരിപ്പിക്കുന്നുണ്ട്.

മറ്റൊരാൾക്ക് ദേവ പദവിയിലേക്ക് ഉയരുവാനുള്ള ഒരു ചവിട്ടുപടിയാണ് താൻ എന്ന രാവണന്റെ നിരീക്ഷണം ഒരുപാട് ചിന്തിക്കുവാൻ ഇട നൽകുന്നതാണ്. വേണ്ടപ്പെട്ടവരുടെ വേർപാടുകൾ, യുദ്ധത്തിന്റെ വിനാശകരമായ മുഖം, രാജഭരണത്തിന്റെ പിന്നിലെ കാണാ കഥകൾ, സീതയുടെ ജനനം തുടങ്ങിയവയും ഈ നോവലിൽ കടന്നു വരുന്നുണ്ട്.
മഹത്തായ ഇതിഹാസത്തിൽ നിന്നും രാവണന്റെ വീക്ഷണകോണിലൂടെ കഥ പറയാൻ എഴുത്തുകാരന്റെ ഭാഗത്ത് നിന്ന് ആത്മാർഥമായ ശ്രമം തന്നെ നടന്നിട്ടുണ്ട്.
അവസാനം ഒരു ചോദ്യം ഉയരും - ധർമ്മവും അധർമ്മവും ആരാണ് തീരുമാനിക്കുന്നത്. ദേവനായി അവതരിക്കുന്നതും രാക്ഷസനായി കൊല്ലപ്പെടുന്നതും ആരാണ്?

#ASURA - #TALE #OF #THE #VANQUISHED

Comments

Popular posts from this blog

Is India a Wealthy Nation ??? (PM’s Foreign Trips and Huge Offer to Mongolia!)

     This Government had already incurred a travel bill of Rs. 317 crores for the first 9 months which is 58 crores more than UPA government’s expenses for 2013-14. For the year 2015-16, they made a provision of Rs. 269 crores!!! Also, many promises of grants and development projects were made to Bangladesh, Afghanistan, Myanmar, Nepal and Bhutan and still remaining unfulfilled. PM’s speech at Madison Square Garden was portrayed as one of the biggest event in Indian history by the Medias. But no one talks about the amounts spent for setting up such an event and the fact that the US trip ended up by not signing even one MoU between the countries.       Modi’s latest offer of $ 1 Billion (Rs. 6,400 crores) to Mongolia as well as setting up of an English Medium school and an IT centre in that Country had forced me to ask the following questions. 1. Is India such a wealthy nation to offer this much amount? 2. India is basically agricultur...

മാവേലിയെത്തും മുമ്പേ.....

    മാവേലിയെത്തും മുമ്പേ ഓണത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കനൊന്നുമല്ല ഇങ്ങനെ ഒരു ടൈറ്റില്‍ കൊടുത്തത്. അതിനു മുമ്പെങ്കിലും പാവം പിള്ളേര്‍ക്ക് പാഠപുസ്തകം എത്തിക്കാന്‍ എന്തെങ്കിലും നടപടി എടുത്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് കൊടുത്തു പോയതാണു.     ഓണം വന്നാലും പൂക്കാലം വരാന്‍ മടിച്ചു നിന്നാല്‍ എന്തു ചെയ്യും? ഓണം അതിന്റെ പാട്ടിനു പോവും; എന്നു പറഞ്ഞതു പോലെയായി കാര്യങ്ങള്‍. ഇതിപ്പോ, തോന്ന്യാസം പോലെയായി അവസ്ഥ. മാവേലി എത്തുമ്പോഴേക്കെങ്കിലും അച്ചടി തീരുമോ ആവോ?  രാത്രി നടക്കുന്ന ഫുട്ബോള്‍ കളിയുടെയും ക്രിക്കറ്റു കളിയുടെയും വാര്‍ത്ത രാവിലെ പത്രത്തില്‍ വായിക്കാറുള്ളതാണു നമ്മള്‍. ടെക്നൊളജി ഇത്രയും പുരോഗമിച്ച കാലഘട്ടത്തിലും ഈ അവസ്ഥ തീര്‍ത്തും മോശമാണു.     പിന്നെ, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വിജയ ശതമാനത്തിന്റെ കാര്യം പറയുകയും വേണ്ടല്ലൊ!! പാഠപുസ്തകം പോലും വിതരണം ചെയ്യാതെ, ഒന്നു മനസ്സു വെച്ചാല്‍ എല്ലാവരേയും ജയിപ്പിക്കാനും പറ്റും.     പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രി, ഒരു വേദിയില്‍ താങ്കള്‍ വിളക്കു കൊളുത്താന്‍ മടിച്ചു. ഇന്നിപ്പോള്‍,...