ഇന്ന് ക്യാമ്പിൽ നിന്ന് വീട്ടിലേക്കു പോവുകയാണ്. ഹൃദയം ഉത്കണ്ഠാകുലമാണ്. എത്രയും പെട്ടെന്ന് വീട്ടിൽ എത്തണം. മൂന്നു ദിവസങ്ങൾക്കു മുൻപാണ് പ്രളയം ഉണ്ടായത്. പ്രളയം എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. 'അമ്മ പോവുന്ന വഴിയിലെല്ലാം പറഞ്ഞു കൊണ്ടിരുന്നത് വീട്ടു സാധനങ്ങളെ കുറിച്ച് ആയിരുന്നു. അത്രയ്ക്ക് കഷ്ടപ്പെട്ടാണ് 'അമ്മ അതെല്ലാം ഉണ്ടാക്കിയത്. അയൽവക്കകാരുടെയെല്ലാം ആവലാതി അത് തന്നെ ആയിരുന്നു. പൊട്ടി പൊളിഞ്ഞ റോഡുകളും ചെളി നിറഞ്ഞ മുറ്റങ്ങളും ഞങ്ങളെ വരവേറ്റു. തല ഉയർത്തി നിന്നിരുന്ന മരങ്ങളെല്ലാം തല താഴ്ത്തി എളിമയോടെ നിൽക്കുന്നു. പ്രളയം അപ്രതീക്ഷിതമായി വിരുന്നു വന്നു പോയതിന്റെ അവശേഷിപ്പുകൾ പിന്നെയും ഉണ്ടായിരുന്നു. അമ്പലത്തിനു മുന്നിൽ എത്തിയപ്പോൾ ചെളി നിറഞ്ഞു കട്ട പിടിച്ചു കിടക്കുന്ന അമ്പല മുറ്റം. "എന്റെ ദേവീ" അമ്മ പറഞ്ഞു. ഞാൻ ഒരു നിമിഷം മനസ്സിൽ പറഞ്ഞു; 'ദേവീ എന്റെ ഡയറി, അതിനൊന്നും പറ്റിയിട്ടെണ്ടാവല്ലേ' അതായിരുന്നു എന്റെ ആവലാതി! എൻെറ ഡയറി കുറിപ്പുകൾ. ചെറുപ്പത്തിൽ തുടങ്ങിയ ശീലമായിരുന്നു ഡയറി എഴുത്ത്. അച്ഛൻ എന്റെ ചെറുപ്പത്തിലേ മരിച്ചു പോയി. അമ്മയും ഞാനും മാത്രമായിരുന്നു വീട്ടിൽ....
പരാജിതരുടെ കഥകൾ എന്നും പറയപ്പെടാതെ പോവുന്നവയാണ്. അവരുടെ പോരാട്ടങ്ങൾ, സ്വപ്നങ്ങൾ, ലക്ഷ്യങ്ങൾ എല്ലാം വിജയിക്കുന്നവരുടെ ആരവങ്ങൾക്കിടയിൽ മുങ്ങി പോവുന്നു. രാക്ഷസൻ എ...