പ്രേമം സിനിമയുടെ വ്യാജന്‍ ഇറങ്ങിയതു വലിയ വിവാദം ആയിരിക്കുകയാണല്ലൊ? എത്രയൊക്കെ വലിയ സിനിമ ആരാധകനാണെന്നു പറഞ്ഞാലും ഇതു പ്രോല്‍സാഹിപ്പിക്കുന്നതു നമ്മള്‍ തന്നെയല്ലേ? സിനിമയെ ഇഷ്ടമാണെങ്കില്‍ ഇത്തരത്തിലുള്ള വ്യാജന്മാരെ നിരുല്‍സാഹപ്പെടുത്തേണ്ടതു നമ്മള്‍ തന്നെയാണു. അതിനു ഇനി പൊലിസു തന്നെ വരട്ടെ എന്നു വിചാരിക്കണമെന്നില്ല. ഒരു പുത്തന്‍ സിനിമയുടെ വ്യാജന്‍ കിട്ടിയാല്‍ വേണ്ട എന്നു പറയാനുള്ള ആര്‍ജ്ജവം നമുക്കു കൂടിയേ തീരൂ.
മോഷണം കുറ്റമാണെങ്കില്‍, മോഷണ വസ്തു ഉപയോഗിക്കുന്നതു അതിനെക്കാള്‍ വലിയ കുറ്റമാണെന്നു നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. അല്ലെങ്ങിലും വ്യാജ സിദ്ദന്മാരുടെയും കള്ളക്കടത്തുകാരുടെയും നാട്ടില്‍ ഇതൊന്നും വലിയ കാര്യമല്ലല്ലൊ?
തിയറ്ററില്‍ ഇഷ്ട്ടപെടാത്ത സീന്‍ കൂവുകയും, ഫെയ്സ്ബുക്കില്‍ ചീത്ത വിളിക്കുകയും, അതൊരു അവകാശം പോലെ എറ്റെടുക്കുകയും ചെയ്യുന്ന ഒരു തലമുറയ്ക്ക്, അതിന്റെ സംറക്ഷകരാകാനുള്ള ഉത്തരവാദിത്തം കൂടി ഉണ്ട്. ഞാന്‍ മാത്രം ഇതു ചെയ്യാതിരുന്നാല്‍ കാര്യമില്ലല്ലൊ, എന്നാണു പതിവായി ഇത്തരം കാര്യങ്ങളില്‍ നമ്മുടെ സമൂഹം പറയുന്നത്. വേണ്ടാത്തതു വേണ്ട എന്നു പറയാന്‍ പറ്റാതാവുമ്പോള്‍, ഓര്‍ക്കുക, പരാജയപ്പെടുന്നതു ഒരു സിനിമ മാത്രമാവില്ല; ഒരു വ്യവസായം തന്നെയാണു.

Agreed..
ReplyDelete