"പ്രേമം" - നിവിൻ പോളിയുടെ അടുത്ത ഹിറ്റ് ശരിക്കും ഒരു എന്റെർട്ടൈനെർ . നൊസ്റ്റാൾജിയ ഉണർത്തുന്ന മറ്റൊരു സിനിമ . നിവിൻ പൊളി ശരിക്കും തകർത്തു . സിനിമയുടെ പേര് പോലെ പ്രേമം ആണ് നിറഞ്ഞു നില്ൽക്കുന്നത് . മലർ എന്നാ കഥാപാത്രം അവതരിപ്പിച്ച നടി കൊള്ളാം . ആ ഡാൻസ് കലക്കൻ ആയിരുന്നു . അൽഫോൻസ് പുത്രൻ നല്ല ഒരു ഭാവി വാഗ്ദാനം ആണെന്ന് തെളിയിച്ചു . ഒരു new gen ലുക്ക് പടത്തിനു കൊണ്ട് വരാൻ സാധിച്ചു . അവള് പോട്ടേട എന്നാ പാട്ടു unexpected ആയിരുന്നു . ഫ്രന്റ്ഷിപ്പും ഇതിൽ പറയാതെ പറയുന്നുണ്ട് . ജോര്ജിന്റെ കൂടെ ആദ്യാവസാനം ഉള്ള ശംഭുവും കോയയും സിനിമയുടെ ഹൈലൈറ്റു തന്നെയാണ് . എവിടെയൊക്കെയോ കണ്ടു മറന്ന കുറെ കാര്യങ്ങൾ ഓര്മ്മ വന്ന പോലെ കുറെ സീനുകൾ . താടി വച്ച് മീശ പിരിച്ചു മുണ്ടും മടക്കി കുത്തി വരുന്ന നിവിൻ പോളി ശരിക്കും ഒരു മിനിമം ഗ്യാരന്റി നടൻ ആയിരിക്കുന്നു . ബാകി ഒന്നും പറയുന്നില്ല . എങ്കിലും മലർ എന്ന കഥാപാത്രം മനസ്സിൽ മായാതെ നിൽക്കുന്നു . " ഇവിടെ" : ത്രില്ലെർ ശ്യാമ പ്രസാദിന്റെ ...