"പ്രേമം"
- നിവിൻ പോളിയുടെ അടുത്ത ഹിറ്റ്
ശരിക്കും ഒരു എന്റെർട്ടൈനെർ. നൊസ്റ്റാൾജിയ ഉണർത്തുന്ന മറ്റൊരു സിനിമ. നിവിൻ പൊളി ശരിക്കും തകർത്തു. സിനിമയുടെ പേര് പോലെ പ്രേമം ആണ് നിറഞ്ഞു നില്ൽക്കുന്നത്. മലർ എന്നാ കഥാപാത്രം അവതരിപ്പിച്ച നടി കൊള്ളാം. ആ ഡാൻസ് കലക്കൻ ആയിരുന്നു.
അൽഫോൻസ് പുത്രൻ നല്ല ഒരു ഭാവി വാഗ്ദാനം ആണെന്ന് തെളിയിച്ചു. ഒരു new gen ലുക്ക് പടത്തിനു കൊണ്ട് വരാൻ സാധിച്ചു. അവള് പോട്ടേട എന്നാ പാട്ടു unexpected ആയിരുന്നു.
ഫ്രന്റ്ഷിപ്പും ഇതിൽ പറയാതെ പറയുന്നുണ്ട്. ജോര്ജിന്റെ കൂടെ ആദ്യാവസാനം ഉള്ള ശംഭുവും കോയയും സിനിമയുടെ ഹൈലൈറ്റു തന്നെയാണ്. എവിടെയൊക്കെയോ കണ്ടു മറന്ന കുറെ കാര്യങ്ങൾ ഓര്മ്മ വന്ന പോലെ കുറെ സീനുകൾ.
താടി വച്ച് മീശ പിരിച്ചു മുണ്ടും മടക്കി കുത്തി വരുന്ന നിവിൻ പോളി ശരിക്കും ഒരു മിനിമം ഗ്യാരന്റി നടൻ ആയിരിക്കുന്നു. ബാകി ഒന്നും പറയുന്നില്ല. എങ്കിലും മലർ എന്ന കഥാപാത്രം മനസ്സിൽ മായാതെ നിൽക്കുന്നു.
"
ഇവിടെ" : ത്രില്ലെർ
ശ്യാമ പ്രസാദിന്റെ സിനിമ ആദ്യമായാണ് തിയേറ്ററിൽ പോയി കാണുന്നത്. കൊള്ളാം. പ്രിത്വി രാജ് തന്നെയാണ്
ഹൈലൈറ്റു. ഫുൾ അമേരികയിൽ ഷൂട്ട് ചെയ്ത സിനിമ. സസ്പെൻസ് അവസാനം വരെ നില നിർത്തുന്നുണ്ട്. ഇവിടെയും നിവിൻ പോളി മികച്ച പ്രകടനം തന്നെ.
ഇന്ത്യൻ വംശജരുടെ പ്രശ്നങ്ങളും ഇതിൽ വിഷയമാവുന്നു. നല്ല ഒരു പ്രമേയം നന്നായി കൈ കാര്യം ചെയ്തിരിക്കുന്നു. വിദേശ നടി നടന്മാരും ഇതിൽ അഭിനയിക്കുന്നുണ്ട്. മിക്ക ഡയലോഗുകളും ഇംഗ്ലിഷിൽ
തന്നെ ആണ്. സബ് ടൈറ്റിൽ ഉണ്ട്. നല്ല രീതിയിൽ ബോറടിപ്പിക്കാതെ കഥ പറഞ്ഞിരിക്കുന്നു.
എല്ലാവരുടെയും നടുവിൽ നിന്നിട്ടും ഒറ്റ പെടുന്ന കഥാപാത്രമായി പ്രിത്വി രാജ് അവതരിപ്പിച്ച വരുണ് ശ്രദ്ധേയമാകുന്നു.


Comments
Post a Comment