കാക്കകൾ ഇല്ലാതാവുന്ന ലോകത്തെ കുറിച്ച് ആലോചിട്ടുണ്ടോ ? നമ്മൾ അധികം ഒന്നും ശ്രദ്ധിക്കാത്തതും എന്നാൽ നമ്മുടെ കേരളത്തിൽ യഥേഷ്ടം കാണപെട്ടിരുന്നതുമായ
ഒരു പക്ഷി, ഇന്ന് പക്ഷെ അപ്പ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് . ഇല്ലെങ്ങിൽ ഒന്ന് ശ്രദ്ധിച്ചു നോക്ക്. നമ്മൾ മരങ്ങൾ വെട്ടി മാറ്റിയത് ഒരു പക്ഷെ ഇതിനു ഒരു കാരണമാവാം.
നമ്മളെ
സംബന്ധിച്ചിടത്തോളം കാക്കകളെ ഇഷ്ടപെടാതിരിക്കാൻ ഒരു പാട് കാരണങ്ങൾ ഉണ്ട് . ഒന്നാമതെത് കാണാൻ ഭംഗിയില്ലാത്തത് തന്നെ . കേൾക്കാൻ സുഖകരമല്ലാത്ത ശബ്ദം ആയിരുന്നു അടുത്ത കാരണം . വീട്ടിലെ ധാന്യ വർഗ്ഗങ്ങൾ കൊത്തി നശിപ്പിക്കുക , കോഴികുഞ്ഞുങ്ങളെ ആക്രമിക്കുക തുടങ്ങിയവ കാക്കയ്ക്ക് നല്കിയ് പേര് അത്ര നല്ലതല്ലായിരുന്നു
.
കാക്കകൾ ഇല്ലാതായാൽ എന്ത് സംഭവിക്കും ? ഇതിനു ഉത്തരം കിട്ടണമെങ്ങിൽ നമ്മുടെ ജീവിതത്തിൽ കാക്കൾ എവിടെയെല്ലാമാണ് കടന്നു വരുന്നതെന്ന് നോക്കിയാൽ മതി . നമ്മുടെ ആവാസ വ്യവസ്ഥയ്ൽ കാക്കൾ കൈകാര്യം ചെയ്തിരുന്ന ഒരു കാര്യം മാലിന്യം (വേസ്റെ മാനേജ്മന്റ് ) ആയിരുന്നു . ഇത് നമ്മൾ ചെറിയ ക്ലാസ്സ് മുതലേ പഠിച്ചിട്ടുല്ലതാണ്.
കാക്കേ കാക്കേ കൂടെവിടെ പാടാത്തവരായി ആരുമുണ്ടാകില്ല
. ഇനി ഒരു കാലത്ത് കൂടെവിടെ എന്ന് ചോദിക്കാൻ കാക്ക ഇല്ലെങ്ങിൽ ഭാവി തലമുറ ഒരു ചോദ്യ ചിഹ്നം ഉയർത്തും . തീര്ച്ച . അമ്മയുടെ ഒക്കത്തിരുന്നു ഭക്ഷണം കഴിക്കാൻ മടി കാണിക്കുമ്പോൾ ‘കാക്ക കൊണ്ട് പോകും ’ എന്ന് പറഞ്ഞു ഭയപ്പെടുത്താൻ ഇനി ചിലപ്പോൾ പറ്റാതെ വരും . കാക്ക കൂട്ടിൽ മുട്ടയിട്ട കുയിലിന്റെ കഥയും പ്രശ്നത്തിലാവും.
(അല്ല
, ഈ കുയിലിനെ ഇപ്പൊ കാണാറുണ്ടോ ?) ഇത്തരത്തിൽ നമ്മുടെയെല്ലാം ബാല്യകാലത്ത് ഇടയ്ക്കിടെ കടന്നു വന്നിരുന്ന ഒരു പക്ഷി ഇന്നെവിടെ പോയി ?
ഹിന്ദു മിത്തോളൊജിയുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ഒരു പാരമ്പര്യം കക്കയ്ക്കുണ്ട് . മരണവുമായി ബന്ധപ്പെട്ടു കാക്കയെ കൈ കൊട്ടി വിളിക്കുന്നത് ആത്മാവിനെ ക്ഷണിക്കുന്നതിനു തുല്യമായാണ് കരുതി പോരുന്നത്. കാക്കകളുടെ ബുദ്ധി ശക്തിയും ഒര്മ്മഷക്തിയും അമ്ഗീകരിക്കപ്പെട്ടിട്ടുല്ലതാണ്.
ഇന്റർ
നാഷണൽ
യുണിയൻ
ഫോർ
ദ
കണ്സർവെഷൻ ഓഫ് നേച്ചർ കാക്കകളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ
പോകുന്നു
എന്നും
കേൾക്കുന്നു.
മലേഷ്യയിലും മറ്റും പുഴുക്കളെ
നശിപ്പിക്കാൻ കാക്കകളെ ഉപയോഗിക്കാറുണ്ട് . അദ്ഭുതം തോന്നുന്ന്നു അല്ലെ ? എന്നാൽ കേട്ടോളു സാൻസിബാർ അയലണ്ടിൽ വീട്ടു മാലിന്യങ്ങൾ ക്ലീൻ ചെയ്യാൻ ഇവയെ ഉപയോഗിക്കുന്നു. ഇവിടെ നമ്മളോ , കാക്കകൾ ഇല്ലതയികൊണ്ടിരിക്കുന്നത് തന്നെ അറിഞ്ഞിട്ടില്ല
.


Comments
Post a Comment